PS Nair
1904 ഒക്ടോബർ 10 നു ചേർത്തല കട്ടിയാട്ട് ഗോപാലപ്പണിക്കരുടെയും ചരിയാപ്പറമ്പ് വീട്ടിൽ കാർത്ത്യായനിയമ്മയുടെയും പുത്രനായി ജനിച്ചു. എസ് എസ് എൽ സി പാസ്സായ ശേഷം ബോംബെ , ഡെൽഹി, കൽക്കട്ട, മുതലായ നഗരങ്ങളിൽ സഞ്ചരിച്ചു. 1927 ൽ കൽക്കട്ടായിൽ നിന്നും വൈദ്യ സംബന്ധമായ ഡിപ്ലോമ സമ്പാദിച്ചു. പഴയ നാടകക്കമ്പനികൾക്കു വേണ്ടി ഒട്ടനവധി നാടകങ്ങൾ എഴുതി. ജ്യോതിഷത്തിൽ പണ്ഡിതനാണ്.നാടകങ്ങളും കഥാ സമാഹാരങ്ങളുമായി ഇതിനകം 16 ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവാഹിതനാണ്. ഭാര്യ ശ്രീമതി ദേവകിയമ്മ.മനസാക്ഷി, യാചകൻ എന്നീ ചിത്രങ്ങൾക്കു വേണ്ടി കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0